ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകള്‍ക്ക് തീറെഴുതരുത്; ഡോ. വി. ശിവദാസന്‍ എം.പി
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനം കുത്തകകളുടെ കയ്യിലൊതുക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാലക്ക് ഡോ. വി.ശിവദാസന്‍ എം.പി കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചെറുകിട മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലെ മത്സ്യബന്ധനത്തില്‍ നിന്ന് പുറത്താകാന്‍ കാരണമാകുമെന്നും വി.ശിവദാസന്‍ എം.പി പറഞ്ഞു.
2022-ലെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ മത്സ്യ ബന്ധന യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശത്തില്‍ യൂണിയന്‍ ഗവണ്‍മെന്റ് കനത്ത പെര്‍മിറ്റ് ഫീസ് ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍.