ഗോള്‍ഡന്‍ കണക്കുകളിലെ സുന്ദരിമാരില്‍ ദീപിക 9ആം സ്ഥാനത്ത്

ഗ്രീക്ക് ഗോൾഡൻ റേഷ്യോ പ്രകാരമുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ബോളിവുഡ് നടി ദീപിക പദുക്കോൺ മാത്രമാണ് ഇന്ത്യയില്‍ നിന്നും പട്ടികയിലുള്ളത്. ആഗോള സെലിബ്രിറ്റികൾക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

94.52 പോയിന്‍റുമായി ജോഡി കോമറാണ് ഒന്നാമതെത്തിയത്. സെന്‍ഡായ 94.37 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും 94.35 പോയിന്‍റുമായി ബെല്ല ഹഡിഡ് മൂന്നാം സ്ഥാനത്തുമെത്തി. 91.22 പോയിന്‍റുമായി ദീപിക ഒമ്പതാം സ്ഥാനത്താണ്. ടെയ്ലർ സ്വിഫ്റ്റ് (91.64), കിം കർദാഷിയാൻ (91.28), അരിയാന ഗ്രാൻഡെ (91.81) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്വിഡ് ഗെയിമിലെ നായികയായ ജംഗ് ഹ്യൂയോൺ 10-ാം സ്ഥാനത്താണ്.

ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓമിലെ നായികയായാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ദീപികയ്ക്ക് ഇന്ത്യൻ സിനിമയിൽ തന്‍റേതായ ഇടം നേടാൻ കഴിഞ്ഞു. പഠാന്‍ ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.