‘സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതൻ’

സഹകരണ മേഖലയുടെ തകർച്ചയിൽ അതീവ ദുഖിതനാണ് താനെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇന്ന് സഹകരണ മേഖല വലിയ പ്രശ്നങ്ങളാണ് നേരിടുന്നത്. കേരളം ഭരിക്കുന്ന സർക്കാരാണ് സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാൻ കാരണം. അവരുടെ താൽപര്യങ്ങൾക്ക് ഹാനികരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും ജീവനക്കാരുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ തയ്യാറാവണം. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന നിലയിലേക്കാണ് സഹകരണ മേഖല പോകുന്നത്. സർക്കാർ അന്തനും ബാധിരനും മൂകനുമായി നിന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപെടില്ലെന്നും അദ്ദേഹം വിമർശിച്ചു.