എഫ്.സി ഗോവയെ പരാജയപ്പെടുത്തി; എടികെ മൂന്നാം സ്ഥാനത്തേക്കുയർന്നു

കൊല്‍ക്കത്ത: ഐഎസ്എല്ലിൽ എഫ്സി ഗോവയെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ. ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ എടികെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു.

ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബോമസ് എന്നിവര്‍ എടികെയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്‍വര്‍ അലിയാണ് ഗോവയുടെ ഏക ഗോള്‍ നേടിയത്.

ജയത്തോടെ 12 കളികളിൽ നിന്ന് 23 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി എടികെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 12 കളികളിൽ നിന്ന് 19 പോയിന്‍റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.