എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പാര്‍ട്ടി നടപടി വൈകുന്നത് തെറ്റ്: കെ. മുരളീധരന്‍
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെയുള്ള കോൺഗ്രസ്സ് പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ. മുരളീധരൻ. ഒരു കാരണവശാലും എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് ചെയ്തതിനെ പിന്തുണയ്ക്കുന്നില്ല. ഒളിവിൽ പോയത് തെറ്റാണ്. എൽദോസ് എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. നിരപരാധിയാണെങ്കിൽ പൊതുജനങ്ങളെ അഭിമുഖീകരിക്കാൻ മടിക്കേണ്ടതില്ല. വിചാരണയിൽ കേസ് തെളിഞ്ഞാൽ പാർട്ടി നടപടിയെടുക്കും. പലർക്കും ഇത്തരത്തിലുള്ള ഞരമ്പുരോഗം ഉണ്ട്, പല പാർട്ടികളിലും കാണുന്നുണ്ട്. ഇതിനെ നേതൃത്വം ഒറ്റപ്പെടുത്തണം. കോൺഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എം.എൽ.എ ഒളിവിലാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.