5 ജി ഒരുക്കി ഡല്‍ഹി വിമാനത്താവളം, നിലവിലെ വൈഫൈയേക്കാള്‍ 20 ഇരട്ടിവേഗം

ന്യൂഡല്‍ഹി: യാത്രക്കാർക്ക് 5 ജി നെറ്റ്‌വര്‍ക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജിഎംആർ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. ടെലികോം സേവന ദാതാക്കൾ (ടിഎസ്പി-ടെലികോം സേവന ദാതാക്കൾ) 5 ജി സേവനം അവതരിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് ഈ സൗകര്യം ആസ്വദിക്കാൻ കഴിയും.

നിലവിൽ മിക്ക വിമാനത്താവളങ്ങളും വൈഫൈ സംവിധാനം വഴി യാത്രക്കാർക്ക് വയർലെസ് സേവനങ്ങൾ നൽകുന്നുണ്ട്.

യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വിമാനത്താവളങ്ങളിൽ കൂടുതൽ ബാൻഡ് വിഡ്ത്തും കൂടുതൽ വേഗതയും ആവശ്യമാണ്. 5ജി ശൃംഖല നിലവിൽ വരുന്നതോടെ നിലവിലെ വൈഫൈ സംവിധാനത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഇന്‍റർനെറ്റ് ലഭ്യമാക്കാൻ യാത്രക്കാർക്ക് സാധിക്കും.