ഡല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ ഡൽഹി കോടതി കുറ്റവിമുക്തരാക്കി. ഡൽഹിയിലെ കർകർദൂമ കോടതിയാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

പൗരത്വ ഭേദഗതിയെച്ചൊല്ലി 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു.

കലാപത്തിൽ 53ഓളം പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.