വിചിത്രമായ കത്തിന്റെ ചുവടുപിടിച്ച് മുനിസിപ്പാലിറ്റികളിൽ ആശ്രിത നിയമനം
തിരുവനന്തപുരം: വർഷങ്ങളായി, ഒരു അണ്ടർ സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വലിയ തോതിലുള്ള ആശ്രിത നിയമനങ്ങൾ നടത്തുന്നു.’രണ്ടുപേര്‍ക്ക് അനധികൃതമായി ആശ്രിതനിയമനം നല്‍കാന്‍ 1997-ല്‍ തയ്യാറാക്കിയ കത്താണിത്.
ആശ്രിതരുടെ നിയമനത്തിനുള്ള സർക്കാർ ഉത്തരവിലെ എല്ലാ നടപടിക്രമങ്ങളും മുനിസിപ്പൽ കോമൺ സർവീസിന് ബാധകമല്ലെന്നാണ് ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മുനിസിപ്പൽ കോമൺ സർവീസ് ഒരു സർക്കാർ സേവനമല്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.സര്‍ക്കാര്‍ വകുപ്പല്ല എന്നതിനെ സര്‍വീസല്ല എന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയാണ് കത്ത് തയ്യാറാക്കിയത്.
എന്നാല്‍ പി.എസ്.സി. നിയമനം നടത്തുന്ന, കേരള സേവന ചട്ടം ബാധകമായ ഒരു വിഭാഗത്തില്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവിന്റെ ഒരു ഭാഗംമാത്രം ബാധകമല്ലെന്ന് വ്യക്തമാക്കുന്നില്ല. . കത്തിലെ എല്ലാ നിർദ്ദേശങ്ങളും സർക്കാർ ഉത്തരവിനും കോടതിവിധികൾക്കും വിരുദ്ധമാണ്’എന്ന് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കത്തിന് മറുപടി നൽകി.