ധനുഷിന്റെ ‘നാനേ വരുവേൻ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്‍റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘നാനേ വരുവേൻ’ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 27 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ‘നാനേ വരുവെൻ’ സ്ട്രീം ചെയ്യും. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ . ‘സാനി കൈദ’യുടെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

കലൈപുലി എസ് താണുവാണ് ‘നാനേ വരുവേൻ’ നിർമ്മിക്കുന്നത്. വി ക്രിയേഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബി.കെ. വിജയ് മുരുകനാണ് കലാസംവിധാനം. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇന്ദുജയാണ് ധനുഷിന്‍റെ നായിക. ചിത്രത്തിന്‍റെ കഥ ധനുഷിന്‍റേതാണ്. പ്രവീൺ ഡി ആണ് വിഎഫ്എക്സ് സൂപ്പർവൈസർ.