ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി.
ഐപിഎൽ 2024 സീസൺ നാളെ ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. റുതുരാജ് ഗെയ്ക്വാദിനെ പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. ധോണിയുടെ നേതൃത്വത്തിൽ അഞ്ച് ഐപിഎൽ കിരീടങ്ങൾ സിഎസ്കെ നേടിയിട്ടുണ്ട്.
.
2019 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവിഭാജ്യ ഘടകമാണ് റുത്തുരാജ്. ഐപിഎല്ലിൽ 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 133 വിജയങ്ങളുമായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണ് ധോണി. 87 വിജയങ്ങളുമായി മുൻ മുംബൈ നായകൻ രോഹിത് ശർമ രണ്ടാമതാണ്. അതേസമയം ഈ സീസണിൻ്റെ അവസാനത്തോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ. തലമുറ മാറ്റത്തോടെ ഈ റിപ്പോർട്ട് സത്യമാകാനാണ് സാധ്യത.