തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചികിത്സ പൂർത്തിയാക്കി മടങ്ങി .

തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പ്രശസ്ത കവി മുരുകൻ കാട്ടാക്കട ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ചികിത്സ പൂർത്തിയാക്കി ഇന്ന് മടങ്ങുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് മാർച്ച് 18 നാണ് ശ്രീ:മുരുകൻ കാട്ടാക്കടയെ തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്തിച്ചത്. തുടർന്ന് എമർജൻസി ഫിസിഷൻസ് പരിശോധിക്കുകയും ഹൃദയാഘാതത്തിന്റെ പ്രാഥമിക ചികിത്സകൾ നൽകി ഉടൻതന്നെ ആശുപത്രി കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റുകയും കാർഡിയോളജിസ്റ് ഡോ:ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആന്ജിയോപ്ലാസ്റ്റി നടത്തുകയും ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകളിൽ 2 ബ്ലോക്കുകൾ ഉള്ളതിനാൽ ഉടനെത്തന്നെ ആന്ജിയോപ്ലാസ്റ്റി ചികിത്സ നടത്തുകയുമായിരുന്നു.

ചികത്സ പൂർത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന ശ്രീ:മുരുകൻ കാട്ടാക്കടക്ക് തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ പ്രസിഡന്റ് എം.സി പവിത്രൻ സ്നേഹസമ്മാനം നൽകി. കാർഡിയോളജിസ്റ്റുകളായ ഡോ:ശ്രീകുമാർ, ഡോ:ശ്രീജിത്ത് വളപ്പിൽ, ആശുപത്രി ഭരണസമിതി അംഗം കെ.വി.മോഹനൻ, ജനറൽ മാനേജർ ഇ.എം.മിഥുൻ ലാൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രശാന്ത്.പി, നഴ്സിങ് സൂപ്രണ്ട് രശ്മി ഡൊമിനിക്ക്, പി ആർ ഓ നിജിൽ എന്നിവർ കൂടെയുണ്ടായി.