ധോണി നിര്‍മിക്കുന്ന ആദ്യ ചിത്രം വരുന്നു

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസിന്‍റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ, ധോണി എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. രമേഷ് തമില്‍ മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാഫിക്കൽ നോവലായ അഥർവ: ദി ഒറിജിനിന്‍റെ രചയിതാവാണ് രമേഷ്. ധോണി എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തമിഴിൽ നിർമ്മിക്കുന്ന ചിത്രം മറ്റ് പ്രധാന ഭാഷകളിലേക്കും ഡബ്ബ് ചെയ്യും. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് സാക്ഷിയാണ്. ചിത്രത്തിലെ അഭിനേതാക്കളുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അറിയുന്നത്. ചിത്രം ഒരു ഫാമിലി എന്‍റർടെയ്നർ ആയിരിക്കും.

നേരത്തെ, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ തിരിച്ചുവരവിന്‍റെ കഥ പറയുന്ന ‘റോർ ഓഫ് ദി ലയൺ’ എന്ന ഡോക്യുമെന്‍ററി ധോണി എന്‍റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ പുറത്തിറങ്ങിയിരുന്നു.