ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘വീകം’ തീയറ്ററുകളിലേക്ക്; റിലീസ് ഡിസംബർ 9ന്

‘കുമ്പാരീസ്’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന
ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9ന് തീയേറ്ററുകളിലെത്തും.

അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാമും എബ്രഹാം മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയ്ൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധനേഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് – ഹരീഷ് മോഹൻ, സംഗീതം – വില്യംസ് ഫ്രാൻസിസ്, കലാസംവിധാനം – പ്രദീപ് എം വി, പ്രോജക്ട് ഡിസൈൻ – ജിത്ത് പിരപ്പൻകോട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ – അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനു സജീവൻ, സൗണ്ട് ഡിസൈൻ – അജിത്ത് എ ജോർജ്.