ഡി മരിയ ഇനി യുവൻ്റസിൽ; 22ആം നമ്പർ ജേഴ്സി അണിയും

ഡി മരിയ യുവന്‍റസുമായി കരാർ ഒപ്പിട്ടു. യുവന്‍റസ് ഇന്ന് ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. ഇന്നലെ ടൂറിനിലെത്തിയ ഡി മരിയ യുവന്‍റസിൽ മെഡിക്കൽ പൂർത്തിയാക്കി. പി.എസ്.ജി വിട്ട ഡി മരിയയെ വാങ്ങാനുള്ള മത്സരത്തിലായിരുന്നു ബാഴ്സലോണയും. അവരെ മറികടന്നാണ് യുവന്‍റസ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്.