ബോളിവുഡിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ പ്രകാശ് ഝാ
ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് സിനിമകളുടെ പരാജയത്തെക്കുറിച്ച് സംവിധായകൻ പ്രകാശ് ഝാ സംസാരിക്കുന്നു. ബഹിഷ്കരണ ആഹ്വാനങ്ങളല്ല സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നും നല്ല സിനിമകൾ നിർമ്മിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ഝായുടെ വാക്കുകൾ –
“മോശം സിനിമയാണ് ഉണ്ടാക്കുന്നതെന്ന് സ്വയം മനസ്സിലാക്കണം. കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ പണവും കോടികള്‍ വാങ്ങുന്ന താരങ്ങളുമുണ്ടെങ്കില്‍ സിനിമ എല്ലാം തികഞ്ഞതാകില്ല. അതിന് നല്ല കഥയാണ് ആവശ്യം. മാത്രമല്ല ജീവിതവുമായി താതാത്മ്യം ചെയ്യുന്നതാണെന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാകണം. ഹിന്ദിയില്‍ സിനിമ എടുക്കുന്ന ഒരു വ്യവസായം. അതും ഹിന്ദി മനസ്സിലാകുന്നവര്‍ക്ക് വേണ്ടി. എന്തിനാണ് റീമേക്കുകള്‍ക്ക് പിറകേ പോകുന്നത്. സ്വന്തമായി ഒരു കഥയില്ലെങ്കില്‍ നിങ്ങൾ സിനിമ ചെയ്യാതിരിക്കുക.
ലാൽ സിംഗ് ഛദ്ദയെ ബഹിഷ്കരണ പ്രചാരണങ്ങൾ ബാധിച്ചില്ല. ദംഗലിലും സമാനമായ ആക്രമണം ഉണ്ടായിരുന്നു, എന്നാൽ സിനിമ വലിയ വിജയമായിരുന്നു. പ്രേക്ഷകരുടെ സ്നേഹം പിടിച്ചെടുക്കാൻ കഴിയാത്തതിനാലാണ് ചിത്രം പരാജയപ്പെടുന്നത്. സിനിമയ്ക്കായി നിങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു എന്നതാണ് രണ്ടാമത്തെ പ്രശ്നം.”