‘ഡീയസ് ഈറേ’; പ്രണവ് മോഹന്‍ലാല്‍- രാഹുല്‍ സദാശിവന്‍ ചിത്രത്തിന്റെ റിലീസ് ട്രെയ്ലര്‍ പുറത്ത്
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന, പ്രണവ് മോഹന്‍ലാല്‍- രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ റിലീസ് ട്രെയ്ലര്‍ പുറത്ത്. ഒക്ടോബര്‍ 31-ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ഥം വരുന്ന ‘ദ ഡേ ഓഫ് റാത്ത്’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.
ആദ്യ ട്രെയ്ലര്‍ സമ്മാനിച്ച പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്ന രീതിയിലാണ് റിലീസ് ട്രെയ്ലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിതെന്ന സൂചനയാണ് ഇപ്പോള്‍ വന്ന ട്രെയ്ലറും പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോര്‍ത്തിണക്കി വമ്പന്‍ സാങ്കേതിക നിലവാരത്തില്‍ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസര്‍, ട്രെയ്ലറുകള്‍ എന്നിവ സൂചന നല്‍കുന്നു. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’യുടെ റിലീസിനായി ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
ക്രിസ്റ്റോ സേവ്യര്‍ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടൈറ്റിലോടെയുള്ള ഗാനമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്.
ഇ ഫോര്‍ എക്‌സ്‌പെരിമെന്റസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണം ചെയ്യുന്ന ചിത്രം കര്‍ണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കര്‍ണാടകയില്‍ വിതരണം ചെയ്യുന്നത്. യുകെ, ഓസ്‌ട്രേലിയ എന്നിവ ഒഴിച്ചുള്ള നോണ്‍- ജിസിസി രാജ്യങ്ങളില്‍ ബെര്‍ക് ഷെയര്‍ ഡ്രീം ഹൗസ്, ഇസാനഗി ഫിലിംസ് എന്നിവര്‍ വിതരണം ചെയ്യുന്ന ചിത്രം യുഎസ്എയില്‍ എത്തിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.
ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ ഐഎസ്‌സി, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം.ആര്‍. രാജാകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, ഡിഐ: രംഗ്‌റെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്, പിആര്‍ഒ: ശബരി.
