ഗർഭിണിയാണെന്ന കാരണത്താൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ലണ്ടൻ: ഗർഭിണിയാണെന്ന് പറഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തിരുന്ന ഷാർലറ്റ് ലീച്ചിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. താൻ ഗർഭിണിയാണെന്ന് മാനേജരോട് പറഞ്ഞതിനെ തുടർന്നാണ് തന്നെ പിരിച്ചുവിട്ടതെന്ന് 34 കാരിയായ യുവതി പറഞ്ഞു.

മുമ്പ് നിരവധി ഗർഭഛിദ്രങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗർഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ബോസുമായി പങ്കുവച്ചിട്ടുണ്ടെന്നും ഷാർലറ്റ് പറഞ്ഞു. എന്നിരുന്നാലും, ആശ്വാസവാക്കുകൾക്ക് പകരം, പിരിച്ചുവിടൽ നോട്ടീസാണ് ലഭിച്ചെതെന്നും പറഞ്ഞു. പുതിയ കരാർ ഇതുവരെ ഒപ്പിടാത്തതിനാൽ ഷാർലറ്റിന് പ്രസവാവധിക്ക് അർഹതയില്ലെന്ന് മേലധികാരി അവകാശപ്പെട്ടു. 

ജോലി നഷ്ടപ്പെട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ ഷെർലറ്റിന് തൻ്റെ കുഞ്ഞിനെയും നഷ്ടമായി. 2021 മെയ് മുതലാണ് യുവതി കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്യാൻ തുടങ്ങിയത്.