തരൂർ വിഷയത്തിൽ അതൃപ്തി; ഉടൻ പരിഹാരം ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് 

മലപ്പുറം: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങൾ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് പ്രധാന വിഷയമായത്. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ലീഗിന്‍റെ അഭിപ്രായം അവതരിപ്പിക്കും. പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും യു.ഡി.എഫിൽ അഭിപ്രായ സമവായമുണ്ടാക്കുമെന്നും പി.എം.എ സലാം വിശദീകരിച്ചു.