‘ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്‌സ്’ ഒടിടിയിൽ റിലീസ് ചെയ്തു

മാർവൽ കോമിക്സ് കഥാപാത്രമായ ഡോക്ടർ സ്‌ട്രേഞ്ചിനെ അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ‘ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ്സ്’. മാർവൽ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. ഡോക്ടർ സ്ട്രേഞ്ചിൻറെ (2016) തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൻറെ 28-ാമത്തെ ചിത്രവുമാണ് ഇത്. ജേഡ് ഹാലി ബാർട്ട്‌ലെറ്റും മൈക്കൽ വാൾഡ്രോണും ചേർന്ന് തിരക്കഥയെഴുതി സാം റെയ്മി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബെനഡിക്റ്റ് കംബർബാച്ച് സ്റ്റീഫൻ സ്‌ട്രേഞ്ചായി അഭിനയിക്കുന്നു, കൂടാതെ ബെനഡിക്റ്റ് വോംഗ്, റേച്ചൽ മക്ആഡംസ്, ചിവെറ്റെൽ എജിയോഫോർ, എലിസബത്ത് ഓൾസെൻ, സോചിറ്റിൽ ഗോമസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോ. സ്ട്രേഞ്ചിനൊപ്പം സ്കാർലറ്റും ഇത്തവണ ചിത്രത്തിലുണ്ട്.