ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി സിപിഎം

ജനകീയ സമരത്തിലൂടെ പുറത്താക്കേണ്ട സാഹചര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൃഷ്ടിക്കരുതെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത ഗവർണറെ ചോദ്യം ചെയ്ത് വി.സി ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല. സെക്കൻഡ് റണ്ണറപ്പായ ജോസഫ് സ്കറിയ നൽകിയ ഹർജിയിൽ വി.സി നിലപാട് അറിയിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു.

സർവകലാശാല ഉദ്യോഗസ്ഥരെ ഗവർണർ ഭീഷണിപ്പെടുത്തി. ചാൻസലർ സ്ഥാനത്ത് തുടരാൻ ഗവർണർക്ക് ഇനി അർഹതയില്ല. ഓട് പൊളിച്ചല്ല വൈസ് ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നെതന്നും എം.വി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചുകൊണ്ടുള്ള നിയമന നടപടികള്‍ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് കോടതി നടപടി.