‘ബലിതര്‍പ്പണം സേവന മുഖംമൂടി അണിയുന്നവര്‍ക്ക് വിട്ടുകൊടുക്കരുത്’
കണ്ണൂര്‍: വാവ് ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനങ്ങൾ നൽകണമെന്ന് സിപിഐ(എം) നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജൻ ആവശ്യപ്പെട്ടു. ഭീകരതയുടെ മുഖം മറയ്ക്കാൻ സേവനത്തിന്‍റെ മുഖംമൂടി ധരിക്കുന്നവർക്ക് ഇത്തരം സ്ഥലങ്ങൾ വിട്ടുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പിതാക്കൻമാരുടെ സ്മരണാർത്ഥം വിശ്വാസികൾ ഒത്തുചേരുന്നിടത്തെല്ലാം ആവശ്യമായ സേവനങ്ങൾ സന്നദ്ധ സംഘടനകൾ നൽകണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.