മന്ത്രിയെന്നെ പഠിപ്പിക്കാന്‍ വരേണ്ട ; വി.ഡി.സതീശൻ

നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ഡബ്ല്യു.ഡിയുടെ എൻ.എച്ച് സെക്ഷന്‍റെ കീഴിലുള്ള റോഡുകളിൽ കുഴികളുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം അവർക്കാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മന്ത്രി തന്നെ പഠിപ്പിക്കാൻ വരണ്ട. വർഷങ്ങളായി തങ്ങൾ ഇത് കൈകാര്യം ചെയ്യുന്നുണ്ടെന്നും റിയാസിന്‍റെ പരിചയക്കുറവാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് ഒരു ചീഫ് എഞ്ചിനീയർ ഉള്ളതുപോലെ, എൻഎച്ച് വിഭാഗത്തിലും ഒരു ചീഫ് എഞ്ചിനീയർ, മൂന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, 1,000ഓളം ഓഫീസർമാർ എന്നിവർ ഓരോ ജില്ലയിലും ഉണ്ടാകും. ഇന്നലെ അദ്ദേഹം മുൻ പ്രതിപക്ഷ നേതാവിനെ കുറിച്ച് സംസാരിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവിന്‍റെ ജില്ലയിലെ ഹരിപ്പാട് മുതൽ കായംകുളം വരെയുള്ള റോഡുകൾ പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള എൻ.എച്ച് ഡിവിഷനിലാണ്. ആ റോഡുകളിൽ കുഴികൾ വന്നാൽ ചുമതല പിഡബ്ല്യുഡിയുടെ എൻഎച്ച് വകുപ്പിനാണ്. മന്ത്രി എന്നെ പഠിപ്പിക്കാൻ വരരുത്. വർഷങ്ങളായി ഞങ്ങൾ ഇത് കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരിചയ കുറവാണ്,’ വിഡി സതീശൻ പറഞ്ഞു.

കുഴികള്‍ പ്രീ-മണ്‍സൂണ്‍ പീരിയഡില്‍ അടക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നും കുഴിയടക്കാൻ പോലും തയ്യാറല്ലെങ്കില്‍ പിന്നെന്തിനാണ് ടോള്‍ പിരിക്കുന്നത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.