കുവൈറ്റിൽ മരുന്ന് ക്ഷാമത്തിന് ശമനം; പുതിയ മരുന്നുകൾ എത്തി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പുതിയ മരുന്നുകൾ എത്തിയതായി ആരോഗ്യ മന്ത്രാലയം. മരുന്ന് ഇറക്കുമതി കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

സുപ്രധാന മരുന്നുകളുടെ ക്ഷാമം കുവൈറ്റ് അഭിമുഖീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മരുന്നുകളുടെ ക്ഷാമവും നിലവിലെ പ്രശ്നങ്ങളും ആരോഗ്യ മന്ത്രാലയത്തിന്‍റെ വാർഷിക ബജറ്റ് വിഹിതത്തിലെ പോരായ്മകളാണെന്ന ആരോപണം ഉയർന്നിരുന്നു.

അതേസമയം, മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക വിഹിതം നൽകണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ അഭ്യർത്ഥന മന്ത്രാലയം നിരസിച്ചിട്ടില്ലെന്ന് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ് പറഞ്ഞു.