ദുബായ്–കണ്ണൂർ എയർ ഇന്ത്യാ എക്സ്പ്രസ് നവംബർ 1 മുതൽ ആരംഭിക്കും

ദുബായ്/ഷാർജ: ദുബായിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽ നിന്ന് വിജയവാഡയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിക്കും. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന ദുബായ്-കണ്ണൂർ-ദുബായ് സർവീസ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മലയാളികൾക്ക് കേരളപ്പിറവി സമ്മാനമായി.

ആഴ്ചയിൽ 4 സർവീസുകൾ ഉണ്ടാവും. 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി കണ്ണൂരിലേക്ക് 5 കിലോ ബാഗേജ് കൂടി അനുവദിക്കും.