ദുബായ് മുനിസിപ്പാലിറ്റിക്ക് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ലഭിച്ചു

യു.എ.ഇ: ദുബായ് മുനിസിപ്പാലിറ്റിക്ക് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് ലഭിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ജീവനക്കാരുടെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിർത്തിയതിനാണ് ദുബായ് മുനിസിപ്പാലിറ്റിക്ക് പുരസ്കാരം.

ജീവനക്കാർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് അന്താരാഷ്ട്ര പരിശീലന പ്ലാറ്റ്‌ഫോമുകളിൽ ദുബായ് മുനിസിപ്പാലിറ്റി ഒരു അവസരവും മുന്നോട്ട് വയ്ക്കുന്നു. ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാർക്കായി ഒരു കമ്മ്യൂണിറ്റി സോളിഡാരിറ്റി ഫണ്ടും ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ നിശ്ചയദാർഢ്യമുള്ള ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ, സാനിറ്ററി സൗകര്യങ്ങൾ, വിനോദ വേദികൾ, സ്റ്റാഫ് ജിമ്മുകൾ, ജീവനക്കാരുടെ കുട്ടികൾക്കായി നഴ്സറികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്‍റ്, പരിശീലനം, വികസനം എന്നിവയ്ക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അന്താരാഷ്ട്ര അക്രഡിറ്റേഷനുകൾ നേടി മികച്ച എച്ച്ആർ തന്ത്രം വികസിപ്പിച്ചെടുത്തതിനാണ് ദുബായ് മുനിസിപ്പാലിറ്റിയിലെ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ഐഷ അൽ ഹമ്മദിക്ക് ‘ഔട്ട്സ്റ്റാൻഡിംഗ് ലീഡർ’ അവാർഡ് ലഭിച്ചത്. ഈ പുരസ്കാരം സമൂഹത്തോടുള്ള നഗരസഭയുടെ പ്രതിബദ്ധത വർദ്ധിപ്പിക്കുന്നുവെന്നും സമൂഹത്തിന് സന്തോഷവും സംതൃപ്തിയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.