‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ

രാജമൗലിയുടെ ‘ഈച്ച’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന ചിത്രമാണ് ‘വിക്രാന്ത് റോണ’. പൂർണ്ണമായും 3ഡിയിൽ നിർമ്മിക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. ജൂലൈ 28നു ചിത്രം ലോകമെമ്പാടുമുള്ള 6000 സ്ക്രീനുകളിൽ എത്തും. അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്‍റസി ആക്ഷൻ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കർ പാണ്ഡ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, സുദീപിന്‍റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളികളാണ്. വില്യം ഡേവിഡ് ക്യാമറയ്ക്ക് പിന്നിലും ബി അജിനേഷ് ലോകനാഥ് സംഗീത സംവിധായകനും. കേരളത്തിലെ പ്രമുഖ വിതരണ കമ്പനികളിലൊന്നായെ വെയ്ഫാറർ വിക്രാന്ത് റോണയ്ക്ക് വേണ്ടി ഒരു വലിയ റിലീസിന് ഒരുങ്ങുകയാണ്. വിക്രാന്ത് റോണയുടെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഈച്ച എന്ന സിനിമയിലൂടെ കേരളത്തിൽ ഏറെ ആരാധകരെ നേടിയവരിൽ ഒരാളാണ് കിച്ച സുദീപ്.