ദസറ ആഘോഷം; കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാനഗറിൽ ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റൻ രാവണന്‍റെ കോലം വീണ് നിരവധി പേർക്ക് പരിക്ക്. ആൾക്കൂട്ടത്തിലേക്ക് കൂറ്റൻ കോലം വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിരവധി പേർ ഇതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തിന്മയുടെ മേലുള്ള നന്മയുടെ വിജയം ഉദ്ഘോഷിക്കുന്നതാണ് ദസറ ആഘോഷം. രാവണനെ രാമന്‍ പരാജയപ്പെടുത്തി, വധിച്ചതിന്റെ പ്രതീകമായാണ് രാവണന്റെ കോലം കത്തിക്കുന്നത്. കാലങ്ങളായി തുടരുന്ന ആഘോഷച്ചടങ്ങാണിത്. രാവണന്റേത് കൂടാതെ മകന്‍ മേഘനാഥന്‍, കുംഭകര്‍ണന്‍ എന്നിവരുടേയും കോലങ്ങള്‍ കത്തിക്കുന്നത് പതിവാണ്.