ഉഗാണ്ടയില്‍ എബോള പടരുന്നു; 65 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

കാംപാല: ഉഗാണ്ടയില്‍ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശത്ത് ആശങ്ക ഉയരുകയാണ്. വൈറസ് പകര്‍ച്ചയെ തുടര്‍ന്ന് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുറഞ്ഞത് 65 ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സെന്‍ട്രല്‍ ഉഗാണ്ടയില്‍, കുറഞ്ഞത് ആറ് ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.