പ്രകൃതിയെ അടുത്തറിയാൻ പഴത്തോട്ടത്തിൽ ഇക്കോ ടൂറിസം പദ്ധതി

ഇടുക്കി: വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയിലെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി മൂന്നാർ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിവിഷനും ഷോള ദേശീയോദ്യാനവും ഇക്കോടൂറിസം പദ്ധതിയുമായി മുന്നോട്ട്.

പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആനമുടി ഷോല ദേശീയോദ്യാനത്തിലെ വൈദേശിക സസ്യങ്ങൾ നീക്കം ചെയ്ത് പ്രകൃതിദത്ത വനമാക്കി മാറ്റിയിരിക്കുന്ന, പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിലാണ് വിനോദസഞ്ചാരികൾക്ക് താമസവും പ്രകൃതി പഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയിരിക്കുന്നത്. ജിഒഐ, ജിഇഎഫ്, യുഎൻഡിപി, ഐഎച്ച്ആർഎംഎൽ തുടങ്ങിയ പദ്ധതികളുടെ സഹായത്തോടെ 50 ഹെക്ടർ ഭൂമിയാണ് പുൽമേടുകളാക്കി മാറ്റിയത്.

2020 മെയ് മാസത്തിലാണ് ആനമുടി ഷോള നിവാസികളെയും വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളെയും ഒരുമിപ്പിച്ച് ‘ഹരിത വസന്തം’ എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പുനഃസ്ഥാപന ഇ.ഡി.സി ആരംഭിച്ചത്.