ഫോൺ ചോർത്തൽ കേസിൽ ചിത്ര രാമകൃഷ്ണനെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂ​ഡ​ൽ​ഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എൻഎസ്ഇ) അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ മേധാവി ചിത്ര രാമകൃഷ്ണനെ മറ്റൊരു കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിലാണ് ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ അന്വേഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. ചിത്രയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാനും ഡൽഹി കോടതിയിലെ പ്രത്യേക ജഡ്ജി സുനൈന ശർമ്മ ഉത്തരവിട്ടു.