ഇഡി തങ്ങളുടെ ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് റേസർപേ

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി സഹകരിച്ചതായി ഓൺലൈൻ പേയ്മെന്‍റ് ആപ്ലിക്കേഷനായ റേസർപേ പറഞ്ഞു. ഇഡി ഫണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും റേസർപേ വ്യക്തമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. ഒന്നിലധികം ബാങ്കുകൾ വഴിയുള്ള അനധികൃത വ്യാപാരം നടന്നുവെന്ന സംശയത്തിന്‍റെ പേരിലാണ് റെയ്ഡ് നടത്തിയതെന്ന് കമ്പനി അറിയിച്ചു.

“ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നു, മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നില്ല,” റേസർപേയുടെ വക്താവ് പറഞ്ഞു. റേസർപേയുടെ ഫണ്ടുകളൊന്നും മരവിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.