തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. അതേസമയം, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പ്രൊബേഷൻ സമ്പ്രദായത്തിന്‍റെ ഭാഗമായി വിവിധ സാമ്പത്തിക സഹായ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജയിൽ മോചിതരായ തടവുകാർക്കും (റിമാൻഡ് തടവുകാർ ഒഴികെ) പ്രൊബേഷണർമാർക്കും 15,000 രൂപയുടെ സ്വയംതൊഴിൽ സഹായം നൽകും.

അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതർക്ക് 30,000 രൂപയും അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരിക്ക് പറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000 രൂപയും സ്വയംതൊഴില്‍ ധനസഹായമായി നല്‍കും.