പുതിയ മൈക്രോ ഇ വി അവതരിപ്പിച്ച് ഇ.ഗോ

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഇ.ഗോ പുതിയ മൈക്രോ ഇ വി അവതരിപ്പിച്ചു.  ഇ.വേവ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ കാർ 2022 പാരീസ് മോട്ടോർ ഷോയിലാണ് അവതരിപ്പിച്ചത്. കമ്പനിയുടെ രണ്ടാമത്തെ പുതിയ ഇ വി പ്രൊഡക്ഷൻ മോഡലാണിത്. ഇ.ഗോ ലൈഫിന്‍റെ ക്രോസ്ഓവർ വകഭേദമായാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. 

ഈ പുതിയ ഇ വിയുടെ നീളം 3.41 മീറ്റർ മാത്രമാണ്. ഏറ്റവും ചെറിയ ഇലക്ട്രിക് കാർ എന്നും ഇതിനെ വിളിക്കാം. മൈക്രോ ഇ വിക്ക് മൂന്ന് ഡോറുകൾ ഉണ്ടെന്നതാണ് പ്രത്യേകത. നാല് പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. 86 കിലോവാട്ട് ബാറ്ററിയും പുതിയ ഇവിയിലുണ്ട്. ഇത് പരമാവധി 107 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്.