സ്ത്രീയുടെ ദേഹത്തുകയറി പത്തിവിടര്‍ത്തി മൂര്‍ഖന്‍
കിടന്നുറങ്ങുന്ന സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ പാമ്പ് ഇഴയുന്ന വീഡിയോ വൈറലാകുന്നു.സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുറത്ത് മരങ്ങൾക്കു നടുവിൽ ഇട്ടിരിക്കുന്ന കട്ടിലില്‍ കിടക്കുകയാണ് സ്ത്രീ. ഈ സമയത്താണ് മൂര്‍ഖന്‍ പാമ്പ് ദേഹത്ത് പത്തി വിടർത്തി നില്കുന്നത്. മൂര്‍ഖന്‍ പാമ്പിനെ കണ്ട് സ്ത്രീ സഹായത്തിനായി അലമുറയിട്ട് കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അല്‍പ്പംനേരം കഴിഞ്ഞ് പാമ്പ് തനിയെ ഇഴഞ്ഞുപോകുന്നതും ദൃശ്യത്തിലുണ്ട്. പാമ്പിന്റെ കടിയേല്‍ക്കാതെ കഷ്ടിക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്നതായി സംശയം തോന്നിയാല്‍ സംയമനം പാലിച്ച് അനങ്ങാതെ കിടന്നാല്‍ പാമ്പ് ഇഴഞ്ഞ് പുറത്തേയ്ക്ക് പോയിക്കൊള്ളുമെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു. പാമ്പിനെ പ്രകോപിപ്പിക്കാതെ സംയമനം പാലിക്കുകയാണ് പ്രധാനമെന്നും സുശാന്ത നന്ദ പറയുന്നു