ഇലന്തൂര്‍ നരബലി; ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്ഐ
ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.
മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാൽ ആറൻമുള പൊലീസ് മാർച്ച് വഴിയിൽ വച്ച് തന്നെ തടഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് സജിത്ത് പി.ആനന്ദ് മാർച്ചിന് നേതൃത്വം നൽകി. കേരളത്തിലെ മനുഷ്യബലി ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സജിത്ത് പി ആനന്ദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളായ എസ്.സൂരജ്, ശരത് ശശിധരൻ, വിഷ്ണു വിക്രമൻ എന്നിവർ പങ്കെടുത്തു.