കുട്ടനാട്ടിൽ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു

എറണാകുളം: കുട്ടനാട്ടിലെ പള്ളിക്കൂട്ടുമ്മയില്‍ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു. തൊള്ളായിരം പാടശേഖരത്തിനടുത്ത് താമസിക്കുന്ന എം.ആർ ശശിധരൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളത്തിൽ വീണ് കാണാതായ ശശിധരന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്.

അതേസമയം, കൊച്ചി നഗരത്തിൽ ഇന്ന് കനത്ത വെള്ളക്കെട്ടുണ്ട്. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എംജി റോഡ്, കലൂർ, പനമ്പിള്ളി നഗർ, തമ്മനം പ്രദേശങ്ങളിലെ പ്രധാന റോഡുകളും കവലകളും വെള്ളത്തിനടിയിലായി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.