മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. വീഴ്ചയുണ്ടായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. കാസര്‍ഗോട്ടെ മോക്ക് പോളില്‍ ബിജെപിയ്ക്ക് അധിക വോട്ടുപോയെന്ന പരാതി അന്വേഷിക്കാനാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചത്