വിമാന ടിക്കറ്റിൽ 19% കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.

കന്നി വോട്ടർമാർക്ക് 19% ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാന കമ്പനിയുടെ 19-ാം വാർഷികം കൂടി പരിഗണിച്ചാണ് തീരുമാനം.

18നും 22നും ഇടയിൽ പ്രായം ഉള്ള കന്നി വോട്ടർമാർക്ക് ഇളവ് ലഭിക്കും.

ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫര്‍ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു.

വിമാനക്കമ്പനിയുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ന് മുതൽ ഈ ഓഫര്‍ ലഭ്യമാണ്.