ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് വെള്ളിയാഴ്ചഏഴ് മുതൽ ആറ് വരെ
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും.
വോട്ടെടുപ്പ് വെള്ളിയാഴ്ച 7 മുതൽ 6 വരെയാണ്. അവസാന 48 മണിക്കൂറിൽ നിശ്ശബ്ദ പ്രചാരണം മാത്രമാണ്. ഈ സമയം നിയമ വിരുദ്ധമായി കൂട്ടം ചേരുകയോ പൊതു യോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
വോട്ടർമാരെ സ്വാധീനിക്കുന്നതിന് സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യ വിതരണം, പണം കൈമാറ്റം എന്നിവ കണ്ടെത്തിയാൽ നടപടിയെടുക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യ വിതരണത്തിനും വിൽപ്പനക്കും നിരോധനമുണ്ട്.
വാഹനങ്ങൾ പരിശോധിക്കും. പുറത്ത് നിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിനും കൊണ്ടു നടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ തുടരും.