ശനിവരെ ഉയർന്ന താപനില

ശനിവരെ സംസ്ഥാനത്ത് ഉയർന്ന താപനിലയിൽ മാറ്റമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും, കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ പെയ്തു.