ജില്ലയിൽ നീറ്റ് പരീക്ഷ എഴുതുന്നത് 8184 വിദ്യാർഥികൾ

കണ്ണൂർ: ദേശീയതലത്തിൽ മെഡിക്കൽ യു ജി പ്രവേശന നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കും.

ജില്ലയിൽ 8,184 വിദ്യാർഥികളാണ് പരീക്ഷ എഴുന്നത്. ജില്ലയിൽ 20 സെന്ററുകളാണ് ഉള്ളത്. ഉച്ചക്ക് രണ്ട് മുതൽ 5.20 വരെയാണ് പരീക്ഷ.

അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിലുള്ള റിപ്പോർട്ടിങ് സമയത്ത് പരീക്ഷ കേന്ദ്രത്തിൽ എത്തണം. 11-ന് വിദ്യാർഥികളുടെ ദേഹ പരിശോധന തുടങ്ങും. 1.30-ന് ഗേറ്റ് അടയ്ക്കും തുടർന്ന് പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാനാവില്ല.

ഡ്രസ്‌കോഡ് മുതൽ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കർശന നിബന്ധനകൾ പിന്തുടരണം.

സുതാര്യമായ ബോട്ടിലുകളിൽ ഹാളിലേക്ക് വെള്ളം കൊണ്ടു പോകാം. കൂടുതൽ സമയം വേണ്ട ഭിന്നശേഷിക്കാർ അതിനുള്ള രേഖകൾ ഹാജരാക്കണം. സ്ക്രൈബുണ്ടെങ്കിൽ ആ രേഖകളും കരുതണം.