മാഹി മേഖല പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ.

മയ്യഴി : മയ്യഴി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ 16 വരെ മയ്യഴി നിവാസികളായ വിദ്യാർഥികൾക്ക് സമർപ്പിക്കാവുന്നതാണ്. തിങ്കളാഴ്ച ഉച്ചക്ക് 12-ന് വെബ്സൈറ്റ് ഓപ്പൺ ആവുന്നതോടെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവ് വരുന്ന സീറ്റിലേക്ക് 19 മുതൽ 21 വരെ കേരളീയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. www.ceomahe.edu.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടതെന്ന് മാഹി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.