വരും മാസങ്ങളിൽ ട്വിറ്ററിലെ 75% ജീവനക്കാരെയും പിരിച്ചുവിടുമെന്ന് ഇലോൺ മസ്ക്

വാഷിങ്ടൻ: ഭൂരിഭാഗം ട്വിറ്റർ ജീവനക്കാരെയും വരും മാസങ്ങളിൽ പിരിച്ചുവിടാൻ സാധ്യത. ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു വ്യക്തമാക്കിയ ശതകോടീശ്വരൻ ഇലോൺ മസ്ക് വരും മാസങ്ങളിൽ കമ്പനിയിലെ 75% ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് സൂചന.

ട്വിറ്റർ വാങ്ങണമെങ്കിൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിബന്ധനയാണ് മസ്ക് മുന്നോട്ട് വച്ചതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ 7500 പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അടുത്ത വർഷം അവസാനത്തോടെ ശമ്പളച്ചെലവ് 800 ദശലക്ഷം ഡോളർ കുറയ്ക്കാൻ നിലവിലെ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ വാർത്ത പുറത്ത് വരുന്നത്.

വിൽപ്പന പാതിവഴിയിൽ നിർത്തിവച്ചതിനെ തുടർന്ന് ട്വിറ്റർ കേസുമായി കോടതിയെ സമീപിച്ചപ്പോൾ, ആദ്യം പറഞ്ഞ വിലയ്ക്ക് തന്നെ കമ്പനി വാങ്ങുമെന്ന് മസ്ക് പറഞ്ഞിരുന്നു. ഒരു ഓഹരിക്ക് 54.20 ഡോളറാണ് കരാർ നൽകിയിരുന്നതെന്ന് ട്വിറ്റർ അറിയിച്ചു. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്‍റെ നീക്കത്തിന് ഓഹരിയുടമകൾ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു.