ഇലോണ്‍ മസ്‌ക് ഈ ആഴ്ച ചൈന സന്ദര്‍ശിച്ചേക്കും
ആഗോളതലത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഈ ആഴ്ച ചൈന സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടെസ്ല മേധാവി ചൈന സന്ദര്‍ശിക്കാനൊരുങ്ങുന്നത്. അതേസമയം ഇന്ത്യയില്‍ ടെസ്ലയുടെ വിപുലീകരണ പദ്ധതികളെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മസ്‌കിന്റെ ചൈനീസ് സന്ദര്‍ശനം.
ലോകത്തിലെ രണ്ടാമത്തെ ബിസിനസ് മാര്‍ക്കറ്റായ ചൈനയില്‍ മസ്‌ക് ലക്ഷ്യമിടുന്നത് ഇലക്ട്രിക് കാര്‍ ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അമേരിക്ക കഴിഞ്ഞാല്‍ ടെസ്ലയുടെ രണ്ടാമത്തെ വലിയ വിപണി കേന്ദ്രമാണ് ചൈന. ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും, വിപണി കീഴടക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇലോണ്‍ മസ്‌ക് ചൈന സന്ദര്‍ശിക്കാനൊരുങ്ങുന്നത്.