ഖത്തർ അമീറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ലോകകപ്പിനെ വരവേൽക്കാൻ രാജ്യം തയ്യാറെടുക്കുന്നതിനിടെ ശനിയാഴ്ച രാവിലെ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.

അമീറുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ദീപാവലി ആശംസകൾ നേർന്ന പ്രധാനമന്ത്രി ലോകകപ്പ് ഫുട്ബോളിന് എല്ലാവിധ ആശംസകളും നേർന്നു.

2023ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 50-ാം വാർഷികം ഇന്ത്യയും ഖത്തറും സംയുക്തമായി ആഘോഷിക്കാൻ ധാരണയായതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.