2023 മെയ് മാസത്തോടെ മുഴുവൻ സർവീസും പുനരാരംഭിക്കാൻ എമിറേറ്റ്സ്

ദുബായ്: 2023 മെയ് മാസത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ.

യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് തീരുമാനം.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമെന്ന് എമിറേറ്റ്സ് സീനിയർ വൈസ് പ്രസിഡന്‍റ് ബദർ അബ്ബാസ് പറഞ്ഞു.