ജീവനക്കാരെ കുറച്ചുകൂടി സൗമ്യമായി പിരിച്ചുവിടാം; തന്ത്രങ്ങള്‍ ഉപദേശിക്കാനായി ഒരു സ്റ്റാര്‍ട്ട് അപ്പ്

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ വൻകിട കമ്പനികൾ പോലും ജീവനക്കാരെ പിരിച്ചുവിടാൻ നിർബന്ധിതരാകുന്നതായി കാണുന്നു. ജീവനക്കാരെ വെട്ടിക്കുറയ്ക്കാതെ മറ്റ് നിവൃത്തികളില്ലാത്ത സമയത്താണ് ഇത് സംഭവിക്കുക. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലാത്തതിനാൽ ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികൾക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഒരു ടെന്‍ഷന്‍ തങ്ങള്‍ക്ക് വിട്ടുതന്നേക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു സ്റ്റാര്‍ട്ട് അപ് രംഗത്തെത്തിയിരിക്കുകയാണ്.

കണ്‍ടിന്യൂം എന്ന കമ്പനിയാണ് സൗമ്യമായ പിരിച്ചുവിടലിനുള്ള ഉപദേശങ്ങള്‍ നല്‍കുന്നത്. പിരിച്ചുവിടലിനുശേഷം കമ്പനിയുടെ ബ്രാന്‍ഡ് ഇമേജ് സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത്തരമൊരു കമ്പനി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കരുതുന്നതായി സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ച നോളന്‍ ചര്‍ച്ച് പറയുന്നു.