ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യുന്നില്ല: കെഎസ്ആർടിസി
കൊച്ചി: ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഉൽപാദനക്ഷമത കുറയാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് മുൻഗണനയല്ലെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. അഞ്ചാം തീയതി ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരായ എതിർ സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതികരണം.
കമ്പനിക്കൊപ്പം നിൽക്കുന്നതിന് പകരം ജീവനക്കാർ മാനേജ്മെന്റിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുകയാണ്. രക്ഷിക്കാൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ എതിർക്കുന്നു. 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്താൻ നിർദ്ദേശമുണ്ടെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.