15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി നഗരസഭ ആം ആദ്‌മി പിടിച്ചടക്കി

ന്യൂഡല്‍ഹി: 15 വർഷത്തെ ബിജെപി ഭരണത്തിന് വിരാമമിട്ടുകൊണ്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി 136 സീറ്റുകൾ നേടി. ബിജെപിക്ക് 100 സീറ്റുകൾ നേടാൻ കഴിഞ്ഞു. കോണ്‍ഗ്രസ് 10 സീറ്റിലേക്ക് ചുരുങ്ങി. അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

250 അംഗ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷത്തിന് 126 സീറ്റുകളാണ് വേണ്ടത്. തുടർച്ചയായി 15 വർഷം ഡൽഹി കോർപ്പറേഷൻ ബിജെപിയാണ് ഭരിക്കുന്നത്. 2017ലാണ് അവസാന തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ 181 വാർഡുകളിൽ ബിജെപി വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എഎപി 48 വാർഡുകളും കോൺഗ്രസ് 27 വാർഡുകളും നേടിയിരുന്നു.