ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍ ഐസിസിയുടെ നവംബർ മാസത്തെ മികച്ച പുരുഷ താരം

ദുബായ്: നവംബർ മാസത്തെ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍ സ്വന്തമാക്കി. പാകിസ്ഥാന്‍റെ സിദ്ര അമീനാണ് മികച്ച വനിതാ താരം. അവസാന റൗണ്ടിൽ ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ്, പാകിസ്ഥാന്‍റെ ഷഹീൻ അഫ്രീദി എന്നിവരെയാണ് ബട്ലർ തോൽപ്പിച്ചത്.

നവംബറിൽ ബട്‌ലര്‍ അതിശയകരമായ പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ടി20 ലോകകപ്പിലെ ബട്‌ലറുടെ പ്രകടനം ടീമിന് ഉത്തേജനം നൽകിയിരുന്നു. ഇന്ത്യക്കെതിരായ സെമി ഫൈനലിൽ ബട്ലർ വെറും 49 പന്തിൽ നിന്ന് 80 റൺസാണ് നേടിയത്. പിന്നാലെ ബട്‌ലര്‍ ടീമിനായി കിരീടം നേടുകയും ചെയ്തു. പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബട്‌ലര്‍ പറഞ്ഞു.